
ചില ഭക്ഷണങ്ങള്‍ പലര്‍ക്കും ഇഷ്ടമാവുകയില്ല. പലപ്പോഴും രുചി തന്നെയാണ് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സ്വാധീനിക്കുന്നത്.
ഏതൊക്കെ ഭക്ഷണങ്ങളാണ് രുചിയില്ലെങ്കിലും നമ്മള് കഴിക്കേണ്ടത് എന്ന് നോക്കാം.
രുചിയില്ല എന്ന് പറയുന്നുണ്ടെങ്കിലും രുചിയുള്ള ഒരു ഇലയാണ് ചീര എന്ന കാര്യം സത്യമാണ്. എന്നാല്‍ ഇത്രയും ആരോഗ്യത്തിന് ഗുണം നല്കുന്ന ഒരു ഭക്ഷണം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ചീരയിലുള്ള ഓക്സാലിക് ആസിഡ് ആണ് പലപ്പോഴും ചീരയുടെ സ്വാദിനെ കുറക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുറഞ്ഞ കലോറി, ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്, ഓവേറിയന്‍ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചീര.